ഏകാന്ത ജീവിതത്തിന് അവസാനം; ഇസ്ലാമാബാദിൽ നിന്നും കാവൻ കംബോഡിയയിലേക്ക് യാത്രയായി

ഏകാന്ത ജീവിതത്തിന് അവസാനം. ഇസ്ലാമാബാദിൽ നിന്നും കാവൻ കംബോഡിയയിലേക്ക് യാത്രയായി. വർഷങ്ങളായുള്ള മൃഗസ്‌നേഹികളുടെ മുറവിളിയ്‌ക്കൊടുവിലാണ് കാവന്റെ ഈ യാത്ര. 36 കാരനായ കാവൻ ലോകത്തെ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ആനയെന്നാണ് അറിയപ്പെടുന്നത്.


2015ലാണ് കാവന്റെ ദുരിതാവസ്ഥ വ്യക്തമാക്കി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 1985 ൽ പാകിസ്ഥാന് ശ്രീലങ്ക സമ്മാനമായി നൽകിയതാണ് കാവനെ. ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദേശിച്ച പാകിസ്ഥാനിലെ 10 മൃഗശാലകളിൽ ഒന്നിലായരുന്നു കാവന്റെ വാസം. 2012 ൽ ഇണയെ നഷ്ടമായതോടെ കാവൻ തനിച്ചായി. ഒറ്റപ്പെടൽ കാവന്റെ മാനസിക ആരോഗ്യത്തെ സാരമായി ബാധിച്ചു. പലപ്പോഴും കാവൻ അസ്വസ്ഥനായി. മൃഗശാലയിലെ മോശം സാഹചര്യം കൂടിയായപ്പോൾ ആരോഗ്യനില വഷളായി. കാവന്റെ അവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ അവനായി ശബ്ദമുയർത്തി. പിന്നീട് കാവന്റെ സ്വാതന്ത്ര്യത്തിനായുള്ള നിരന്തര പോരാട്ടം. ഒടുവിൽ മൃഗസ്നേഹികൾ നൽകിയ ഹർജിയിൽ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർണായകമായ ഉത്തരവ്. കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാൻ.
Story Highlights – The end of a lonely life; Cavan left Islamabad for Cambodia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here