തായ് ഗുഹയിലെ കുട്ടികളുടെ രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു

തായ് ഗുഹയിലെ കുട്ടികളുടെ രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഓസ്‌കർ ജേതാവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത്.
തെർട്ടീൻ ലിവ്‌സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചോടെ ആരംഭിക്കും. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് ചിത്രീകരണം ആരംഭിക്കുക. ഓസ്‌കർ ജേതാവ് ബ്രയാൻ ഗ്രേസർ, പി.ജെ. വാൻ സാൻഡ്വിജ്ക്, ഗബ്രിയേൽ ടാന, കരൻ ലണ്ടർ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചെലവ് 96 ലക്ഷം ഡോളർ (ഏകദേശം 71 കോടി രൂപ) ആണ് ഉദ്ദേശിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ 2018ൽ നടന്നത്. 2018 ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ മുപ എന്നു പേരുള്ള ഫുട്‌ബോൾ ടീമിലെ 12 കുട്ടികളും സഹപരിശീലകനും കനത്ത മഴയെ തുടർന്ന് ഗുഹക്കകത്തു കുടുങ്ങുകയായിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കുട്ടികൾക്ക് ഗുഹയ്ക്കു നിന്നും പുറത്തിറങ്ങാൻ കഴിയാതെ വന്നു.
ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 2018 ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയിൽ കണ്ടെത്തുകയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ തായ് നാവികസേനയിലെ മറ്റൊരു മുങ്ങൽവിദഗ്ധൻ സമൻ ഗുനാന് ജീവൻ നഷ്ടമായിരുന്നു.
Story Highlights – The film is based on the rescue of children in a Thai cave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here