‘ബുറെവി’ ചുഴലിക്കാറ്റ്; തെക്കന്‍ കേരളം വെള്ളപ്പൊക്ക ഭീഷണിയില്‍; മുന്നറിയിപ്പുമായി ജല കമ്മീഷന്‍

central team to visit kerala to assess flood destruction in kerala

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക ഭീഷണിയെന്ന് കേന്ദ്ര ജല കമ്മീഷന്‍. പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 85 ശതമാനത്തില്‍ അധികം ജലമുണ്ടെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ അണക്കെട്ടുകള്‍ നിറയുമെന്ന് മുന്നറിയിപ്പുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം ആയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.

Read Also : ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം; അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റാകും

മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ബുറെവി കരയില്‍ പ്രവേശിക്കുക. തുടര്‍ന്ന്,ശക്തി കുറഞ്ഞ് വ്യാഴാഴ്ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ് നാട്ടിലും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കി. ബുറെവിയുടെ പ്രഭാവത്താല്‍ നാളെ മുതല്‍ വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. തെക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Story Highlights flood alert, climate alert, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top