വാക്‌സിന്‍ നിര്‍മാണ, വിതരണ നടപടികള്‍ക്ക് പ്രാധാന്യം; കൊറോണ പ്രതിരോധ നയം കേന്ദ്രസര്‍ക്കാര്‍ പുനഃക്രമീകരിച്ചു

വാക്‌സിന്‍ നിര്‍മാണ വിതരണ നടപടികള്‍ക്ക് പ്രാധാന്യം നല്‍കി കൊറോണ പ്രതിരോധ നയം കേന്ദ്രസര്‍ക്കാര്‍ പുനഃക്രമീകരിച്ചു. ഇതിന്റെ ഭാഗമായി കൊറോണ വാക്സിന്‍ വികസനത്തിന് ആദ്യ ഘട്ടമായി അനുവദിച്ച 900 കോടി രൂപ കൈമാറി. മൂന്നു വാക്സിന്‍ വികസന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനും മരുന്ന് കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കും പിന്നാലെയായിരുന്നു ഇന്നലെ ഇതു സംബന്ധിച്ച പ്രഖ്യാപനം. നാലിന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഇന്ത്യന്‍ കൊവിഡ് 19 ഡെവലപ്മെന്റ് മിഷന് 900 കോടി എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയുടെ തലക്കെട്ട്. ബയോടെക്നോളജി വകുപ്പിനാണ് തുക. അടുത്ത ഒരു വര്‍ഷത്തേക്ക് കൊവിഡ് വാക്സിന്‍ വികസനത്തിന് ഈ തുക ചെലവഴിക്കം. വാക്‌സിന്‍ നിര്‍മാണത്തിനുള്ള പത്തു ശ്രമങ്ങളെയാണ് ബയോടെക്നോളജി വകുപ്പു പിന്തുണയ്ക്കുന്നത്. ഇതില്‍ അഞ്ചെണ്ണം മനുഷ്യനില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.
സര്‍ക്കാര്‍ തിരുമാനം കൂടുതല്‍ ആത്മവിശ്വാസം ഗവേഷകര്‍ക്ക് നല്‍കുന്നതാണെന്ന് ബയോടെക്നോളജി വകുപ്പു സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു. ഇതിനിടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ കൊറോണ ബാധിതരായവരെ നാട്ടിലെത്തിക്കുന്ന ദൗത്യം വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കി. പ്രത്യേക ദൗത്യമായി സി-17 ഗ്ലോബ്മാസ്റ്റര്‍ എന്ന വിമാനത്തിലാണ് ഇവരെ രാജ്യത്തെത്തിച്ചത്. 50 ശാസ്ത്രജ്ഞര്‍ വ്യോമസേനാ ദൗത്യത്തില്‍ നാട്ടിലെത്തി. രാജ്യത്തെത്തിയ ശാസ്ത്രജ്ഞരും ദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും എല്ലാവരും ക്വാറന്റീനിലാണെന്നും വ്യോമസേന അറിയിച്ചു.
Story Highlights – central government has restructured the corona defense policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here