Advertisement

സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും

December 1, 2020
Google News 1 minute Read
ed questions cm raveendran

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സി എം രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും വിവരം. നടപടി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. നേരത്തെ രണ്ട് തവണ ഇദ്ദേഹത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ആദ്യ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് നോട്ടീസ് നല്‍കിയ സമയത്ത് കൊവിഡാനന്തര ചികിത്സയിലും. ശേഷം വടകരയില്‍ രവീന്ദ്രന് ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡും നടന്നിരുന്നു.

Read Also : കപ്പല്‍ വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടലാണ് കള്ളക്കടത്തില്‍ ഇവര്‍ നടത്തിയത്. സ്വപ്ന, സരിത് എന്നിവരുടെ മൊഴിയിലാണ് ഇക്കാര്യം ഉള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ഡോളര്‍ കടത്ത് കേസില്‍ നിര്‍ണായക നിരീക്ഷണമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി നടത്തിയത്. കേസില്‍ ശിവശങ്കറിനെ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടു. സ്വപ്ന, സരിത് എന്നിവരുടേതായി മുദ്രവച്ച കവറില്‍ കസ്റ്റംസ് സമര്‍പ്പിച്ച മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. ഇവര്‍ കോണ്‍സുലേറ്റ് അധികൃതരുമായി മികച്ച ബന്ധം ഉണ്ടാക്കുകയും, ഗൂഢാലോചന നടത്തുകയും, കള്ളക്കടത്തിന്റെ ഭാഗമാവുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

Story Highlights cm raveendran, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here