കപ്പല്‍ വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

കപ്പല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംശയിച്ച് കൊച്ചിന്‍ കസ്റ്റംസ് ഹൗസിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
2019 ഏപ്രില്‍ രണ്ടിന് കൊച്ചി കസ്റ്റം ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതില്‍ ഡെപ്യൂട്ടി കമ്മീഷണറും കസ്റ്റംസ് അപ്രൈസര്‍ ഉള്‍പ്പെടും. 2019 ഏപ്രില്‍ രണ്ടിന് എത്തിയ കാര്‍ഗോ യാതൊരു പരിശോധനയും ഇല്ലാതെയാണ് കസ്റ്റംസ് ഹൗസിലെ ഉദ്യോഗസ്ഥര്‍ വിട്ടു നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പരിശോധന ഒഴിവാക്കിയത് എന്നാണ് ഇ ഡിക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
ഇതേ വിവരങ്ങള്‍ തന്നെയാണ് കസ്റ്റംസ് അപ്രൈസറായ ഉദ്യോഗസ്ഥയില്‍ നിന്നും തേടിയത്. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലേക്കെത്തിയ ഷിപ്പ് കാര്‍ഗോ കുടിവെള്ളക്കുപ്പികളായിരുന്നെന്നും ഇത് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നുവെന്നും, കാര്‍ഗോ ക്ലിയറന്‍സ് ഒഴിവാക്കി വിട്ടു നല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാരും വിളിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മൊഴി നല്‍കി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനയച്ച ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ ‘കസ്റ്റംസ് ഈ ക്രിയേറ്റിംഗ് പ്രോബ്ലം’ എന്ന് പറയുന്നുണ്ട്. ഇതിന് ശേഷമാണ് ഉന്നത ഇടപെടലുണ്ടായതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്
നിരവധി പാഴ്‌സലുകള്‍ പരിശോധനയില്ലാതെ വിട്ടുനല്‍കിയതായി ഇ ഡി കണ്ടെത്തി. രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യുമെന്ന് ഇ ഡി അധികൃതര്‍ വ്യക്തമാക്കി.
Story Highlights – enforcement directorate, customs, gold smuggling