തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാന്റിൽ

തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാന്റിൽ. കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാന്റ് ചെയ്തത്. പ്രതിഷേധവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. പൊലീസ് കള്ളക്കേസിൽ കുടിക്കിയതാണെന്നാണ് ആരോപണം. അതേസമയം കത്രിക ഉപയോഗിച്ച് റോഡിൽ വരച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ 27 ന്ന് രാത്രിയാണ് സംഭവം. കരുവന്നൂർ ചെറിയ പാലത്തിന് സമീപം തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഹാരിസിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ ചുറ്റിക വരച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. കത്രിക ഉപേയാഗിച്ച് റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്. എന്നാൽ, കത്രിക ഉപയോഗിച്ചല്ല റോഡിൽ വരച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഗൂഢാലോചനയുടെ ഭാഗമായാണ് ഹാരിസിനെ കള്ളക്കേസിൽ കുടുക്കിയെതെന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വവും രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം വേണമെന്നും ചേർപ്പ് സിഐ ഷിബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. റോഡിൽ പെയിന്റ് അടിക്കുന്നതിനു മുൻപ് കത്രിക ഉപയോഗിച്ച് ചിഹ്നം വരച്ചിട്ടുണ്ടെന്നും പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെടുത്തതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. റോഡിൽ പാർട്ടി ചിഹ്നം വരച്ചതിന്റെ പേരിൽ 14 ദിവസം റിമാന്റിലാണ് ഹാരിസ്.

Story Highlights CPI (M) activist remanded for painting party symbol on Thrissur road

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top