കശ്മീരിലെ പുതിയ ഭൂനിയമം; സുപ്രിംകോടതിയെ സമീപിച്ച് സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്ത് സി.പി.ഐ.എം സുപ്രിംകോടതിയെ സമീപിച്ചു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
പുറത്തുനിന്നുള്ളവര്‍ക്കും ജമ്മു കശ്മീരില്‍ കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങിക്കൂട്ടാന്‍ സൗകര്യം ഒരുക്കുന്ന വ്യവസ്ഥകളുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മറ്റ് സംസ്ഥാനക്കാര്‍ക്ക് കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങി അത് വാണിജ്യ ആവശ്യത്തിനായി മാറ്റാന്‍ സാധിക്കുമെന്ന് തരിഗാമി ഹർജിയിൽ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന നിയമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം ഭരണഘടനാവിരുദ്ധമായതിനാല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഭൂനിയമങ്ങളും ഭരണഘടനാവിരുദ്ധമാണെന്നും തരിഗാമി ഹർജിയിൽ ചൂണ്ടിക്കാട്ടി.
Story Highlights – CPI (M) leader Tarigami moves SC challenging new land laws in J-K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here