‘ബിസിസിഐയെ പേടിച്ച് മത്സരക്രമം മാറ്റി’; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ചാനൽ സെവൻ കോടതിയിൽ

Australia BCCI Channel 7

ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ പ്രമുഖ ഓസ്ട്രേലിയൻ ചാനലായ ചാനൽ സെവൻ കോടതിയിൽ. ബിസിസിഐയ്ക്ക് വേണ്ടി ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ മത്സരക്രമം മാറ്റി എന്നാണ് ചാനൽ സെവൻ്റെ ആരോപണം. ടെസ്റ്റ് മത്സരങ്ങൾ മുതൽ പര്യടനം ആരംഭിക്കാമെന്നായിരുന്നു കരാർ എന്നും പിന്നീട് ബിസിസിഐയുടെ നിർദ്ദേശപ്രകാരം അത് മാറ്റുകയായിരുന്നു എന്നും ചാനൽ സെവൻ പറയുന്നു. ചാനൽ സെവൻ ആണ് ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. മെൽബൺ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചാനൽ 7 ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രംഗത്തെത്തിയത്.

Read Also : റൺമല താണ്ടാനാവാതെ ഇന്ത്യ; ഓസ്ട്രേലിയക്ക് ജയം, പരമ്പര

ആദ്യ ടെസ്റ്റ് മത്സരം മാത്രം കളിച്ച് വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നതാണ് ചാനൽ സെവൻ്റെ ആശങ്കയ്ക്ക് കാരണം. കോലി എന്ന ബ്രാൻഡ് ആണ് ഓസ്ട്രേലിയൻ ചാനലുകളും മറ്റ് മാധ്യമങ്ങളും ആഘോഷിക്കുന്നത്. നേരത്തെ തങ്ങളുമായി നടത്തിയ കരാർ പ്രകാരം ടെസ്റ്റ് മത്സരങ്ങൾ ആദ്യം നടത്തിയിരുന്നു എങ്കിൽ കോലി ഉണ്ടാവുമായിരുന്നു എന്നും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാർ ലംഘനം മൂലം തങ്ങൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ചാനൽ സെവൻ പറയുന്നു. ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്ന നിലയിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങൾക്ക് ഒരു വിലയും നൽകിയില്ല. മണ്ണിൽ തലമൂടി ഒളിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തത്. ഇത് വലിയ നാണക്കേടാണ്. ബിസിസിഐയെ ഭയന്ന് അവർ കാര്യങ്ങൾ ചെയ്യുകയാണെന്നും ചാനൽ സെവൻ ആരോപിക്കുന്നു. ഇനി മൂന്ന് വർഷം കൂടിയാണ് കരാർ കാലയളവിൽ ബാക്കിയുള്ളത്.

Story Highlights Cricket Australia terrified of BCCI, says broadcaster Channel 7

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top