ഡിജിപിയെ മാറ്റണം; ഇളവ് അഭ്യര്‍ത്ഥിച്ച സര്‍ക്കാര്‍ അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണം എന്ന് നിലപാടില്‍ ഉറച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാടില്‍ ഇളവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന കമ്മീഷന്‍ തള്ളി.

ജനുവരി അവസാന വാരത്തിന് മുന്‍പ് ബെഹ്‌റയെ മാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഡിജിപി ആയാല്‍ തുടരാന്‍ സാധിക്കില്ലെന്നാണ് കമ്മീഷന്‍
തീരുമാനം. ഇത് സംസ്ഥാന സര്‍ക്കാരിനെ ചീഫ് സെക്രട്ടറി വഴി കമ്മീഷന്‍ അറിയിക്കും.

Story Highlights election, dgp loknath behra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top