മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യം ചെയ്യുന്ന ഒരു കാലമാണ് സ്വപ്നം കാണുന്നത്: ബാബർ അസം

Dreaming batsmen Babar Azam

മറ്റ് ബാറ്റ്സ്മാന്മാരെ തന്നോട് താരതമ്യം ചെയ്യുന്ന ഒരു കാലമാണ് സ്വപ്നം കാണുന്നത് എന്ന് പാക് സൂപ്പർ താരം ബാബർ അസം. ഇപ്പോൾ തന്നെ മറ്റ് ബാറ്റ്സ്മാന്മാരോടാണ് താരതമ്യപ്പെടുത്തുന്നത്. ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് നായകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബാബർ മനസ്സു തുറന്നത്.

“ലോകത്തിലെ മികച്ച ബാറ്റ്സ്മാന്മാരുമായി എന്നെ താരതമ്യം ചെയ്യുന്നതും ടോപ് 5 റാങ്കിനുള്ളിൽ ഉൾപ്പെടുത്തുന്നതിലും സന്തോഷമുണ്ട്. പക്ഷേ, മറ്റ് ബാറ്റ്സ്മാന്മാരെ എന്നോട് താരതമ്യം ചെയ്യുന്ന ഒരു സമയമാണ് ഞാൻ സ്വപ്നം കാണുന്നത്. അവരെ പോലെ എല്ലായിടത്തും നന്നായി കളിക്കണമെന്നും അവരോട് മത്സരിക്കേണ്ടി വരുമെന്നും എനിക്കറിയാം. അവരെ പോലെ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനുമാണ് ഞാനും ആഗ്രഹിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ ഇടങ്ങളിൽ നമ്മൾ റൺസ് കണ്ടെത്തുമ്പോൾ അത് സംതൃപ്തി നൽകുന്നു. ആളുകൾ നമ്മളെ ശ്രദ്ധിക്കും.”- ബാബർ പറഞ്ഞു.

Read Also : വിവാഹ വാഗ്ദാനം നൽകി 10 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ബാബർ അസമിനെതിരെ ആരോപണവുമായി യുവതി

“ക്രിക്കറ്റിൽ നമ്മൾ എന്നും പഠിച്ചുകൊണ്ടേയിരിക്കുകയാവും. തോറ്റാലും ജയിച്ചാലും എന്റെ ബാറ്റിങ്ങിനെ കുറിച്ച് ഞാൻ പഠിക്കും. ഞാൻ ബാറ്റ് ചെയ്യുന്ന വീഡിയോയും മറ്റുള്ളവർ ബാറ്റ് ചെയ്യുന്ന വീഡിയോയും മണിക്കൂറുകളോളം ഞാൻ കാണും. അതൊരു പഠന പരിശീലനമാണ്.”- ബാബർ തുടർന്നു.

26കാരനായ ബാബർ അസമാണ് പാകിസ്താനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത്. നേരത്തെ പരിമിത ഓവർ മത്സരങ്ങളിലെ നായകനായിരുന്ന ബാബറിന് കഴിഞ്ഞ ആഴ്ച ടെസ്റ്റ് ക്യാപ്റ്റൻസിയും പിസിബി ഏല്പിച്ചു. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബാബർ ഏകദിനത്തിൽ മൂന്നാമതും ടെസ്റ്റിൽ അഞ്ചാമതുമാണ്.

Story Highlights Dreaming of day when other batsmen are compared to me: Babar Azam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top