ഹൈദരാബാദില്‍ ഇന്ന് തെരഞ്ഞെടുപ്പ്

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഇന്ന് തെരഞ്ഞെടുപ്പ്. നഗരസഭയുടെ 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 24 അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് നഗരസഭാ പ്രദേശം. നഗരത്തില്‍ 74.67 ലക്ഷം വോട്ടര്‍മാര്‍ ഉണ്ട്.
ബിജെപി കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍ നടത്തിയ പ്രചാരണമാണ് തെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചത്. അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാര്‍ എന്നിവരെ പ്രചാരണത്തിനായി ബിജെപി രംഗത്തിറക്കിയിരുന്നു.
Read Also : സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വോട്ടിംഗ്: മാർഗ നിർദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് തെലങ്കാന അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡി നേതൃത്വം നല്‍കി. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവരും അവരവരുടെ പാര്‍ട്ടി പ്രചാരണം നയിച്ചു. അരലക്ഷം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
Story Highlights – election, hydrabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here