കേര കർഷകരുടെ കൂടെ: കേരഫെഡ് – കേര ഉല്‍പ്പാദന രംഗത്തെ അടിയുറച്ച പിന്തുണ

തേങ്ങയും കേരകര്‍ഷകനും കേരളത്തിന്റെ സംസ്കാരത്തിന്റെ അടയാളങ്ങളാണ്. നൂതനതലമുറ കൃഷിയിൽ നിന്നും ചെറുതായി പിന്മാറുന്നതിനും, പരമ്പരാഗത കൃഷി പല വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലും കേര കര്‍ഷകര്‍ക്ക് പ്രതീക്ഷയും പിന്തുണയും നല്‍കുന്ന പ്രതിജ്ഞയോടെയാണ് കേരഫെഡ് പ്രവര്‍ത്തിക്കുന്നത്. (Kerafed coconut farmers coconut farming)
കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (Kerafed) 1987-ല്‍ സഹകരണ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ നാളികേര കര്‍ഷകരുടെ APEX ഫെഡറേഷനായിപ്രവര്‍ത്തിക്കുന്ന കേരഫെഡ്, കര്‍ഷകര്‍ക്ക് വേണ്ടി പ്രതിബദ്ധതയോടെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് സംഭരിക്കുകയും വിപണിയില്‍ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.
Read Also: ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞു; പക്ഷേ,സ്പോർട്സ് ബന്ധത്തിൽ വിള്ളൽ തുടരും
കേര കര്‍ഷകരില്‍ നിന്നും നേരിട്ട് നാളികേരവും കൊപ്രയും സംഭരിക്കുന്ന ഏക നോഡൽ ഏജന്റായി കേരഫെഡ് പ്രവര്‍ത്തിക്കുന്നു. 2021 മുതല്‍ 100 കോടിയിലധികം രൂപ കേരഫെഡ് ഇതിനായി ചെലവഴിക്കുകയും, ഇടനിലക്കാര്‍ വഴി കര്‍ഷകരെ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് വിപണിയില്‍ നിന്ന് ആനുകൂല്യങ്ങൾലഭ്യമാകുന്ന തരത്തിൽ വിലസ്ഥിരീകരണങ്ങൾക്കും മാര്‍ക്കറ്റിംഗ് ഇടപെടലുകൾക്കും കേരഫെഡ് ആധാരമേകുന്നു.
കേരഫെഡിന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലും, കോഴിക്കോടിലെ നടുവണ്ണൂരിലുമായി രണ്ടു ഫാക്ടറികളുണ്ട്. കരുനാഗപ്പള്ളിയിലെ യൂണിറ്റിന് 250 മെ. ടണ്‍ ഉല്‍പ്പാദന ശേഷിയുണ്ട്, നടുവണ്ണൂരിൽ 45 മെ. ടണ്‍ ശേഷിയുള്ള യൂണിറ്റും പ്രവർത്തിക്കുന്നു.
‘കേര’ ബ്രാന്‍ഡിൽ വിൽക്കുന്ന വെളിച്ചെണ്ണയ്ക്കു പുറമേ, കേരഫെഡ്Desiccated Coconut, Coconut Milk Powder, KeraJam Keshamrith Hair Oil തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.
Story Highlights : Kerafed coconut farmers coconut farming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here