സുപ്രിംകോടതി വിധി: നീതികേടുകാണിച്ച സര്‍ക്കാരിനേറ്റ തിരിച്ചടി;കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ സര്‍ക്കാര്‍ ഹര്‍ജി തള്ളിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത്
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. നീതികേടുകാണിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധി എന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍ പ്രതികരിച്ചു. കേസില്‍ സിബിഐ അന്വേഷണം ശരിവച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിയെ ഏറെ ആശ്വാസത്തോടെയാണ് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ സ്വാഗതം ചെയ്തത്. സിബിഐ അന്വേഷണത്തില്‍ മുഴുവന്‍ കുറ്റവാളികളും വെളിച്ചത്ത് വരുമെന്നാണ് വിശ്വാസമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം പിണറായിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ശരത്ത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും പ്രതികരിച്ചു.
സത്യവും നീതിയും ജയിക്കുമെന്ന് തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കൊലപാതകികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം പുറത്തായെന്നും മുഖ്യമന്ത്രി കേരളത്തോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ ആണ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും ഇത് നീതിയുടെ വിജയമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അതേസമയം, ഏത് അന്വേഷണത്തെ നേരിടാനും സിപിഐഎം തയാറാണെന്നായിരുന്നു സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പ്രതികരണം.
Story Highlights – Family members of those killed welcomed the Supreme Court ruling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here