കർഷകരുടെ ആശങ്കയകറ്റണം; പ്രധാനമന്ത്രിക്ക് കെസിബിസിയുടെ കത്ത്

കർഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി. കർഷകരുടെ താൽപര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുമ്പോൾ കർഷക അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

കരാർ കൃഷി സംബന്ധിച്ച നിയമത്തിൽ അവ്യക്തതയുണ്ട്. നിയമം നടപ്പാക്കുമ്പോൾ കർഷകരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നു. അവകാശ സംരക്ഷണത്തിനായി കാർഷിക തർക്ക പരിഹാര കോടതികൾ സ്ഥാപിക്കണം. നിയമങ്ങളെ പൊതുവിൽ അംഗീകരിക്കുന്നതായും കെസിബിസി വ്യക്തമാക്കി.

Story Highlights Farmers’ concerns should be allayed; KCBC’s letter to the Prime Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top