കർഷക സമരം; മുഴുവൻ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ

കർഷക സമരം ഒത്തു തീർപ്പാക്കാൻ മുഴുവൻ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ. എല്ലാ കർഷക സംഘടനകളെയും വിളിച്ചില്ലെങ്കിൽ ഇന്ന് നിശ്ചയിച്ചിരിക്കുന്ന ചർച്ച ബഹിഷ്‌കരിക്കുമെന്ന് കിസാൻ സംഘർഷ് കമ്മിറ്റിയും പഞ്ചാബ് കിസാൻ സമിതിയും വ്യക്തമാക്കി.

32 സംഘടനകളെ മാത്രമാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഡൽഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കർഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്ന് അതിർത്തി മേഖലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കി. കൂടുതൽ വിവരങ്ങളുമായി എം.പി. പ്രദീപ് കുമാർ.

Story Highlights Farmers’ strike; Farmers’ organizations should invite all organizations to the discussion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top