Advertisement

സ്വർണക്കടത്ത് കേസ് ; എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

December 1, 2020
Google News 2 minutes Read

നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി എം ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയും. ശിവ ശങ്കറിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡി ലഭിക്കണമെന്നാണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്.

അതേസമയം, ശിവശങ്കരനെ കസ്റ്റഡിയിൽ വിട്ടു നൽകരുതെന്നും ശിവശങ്കര കൈയ്യിൽ നിന്നും മൊബൈൽഫോൺ കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. തുടർന്ന് കസ്റ്റഡി അപേക്ഷയിൽ വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു കോടതി. എന്നാൽ, സ്വപ്ന സരിത് എന്നിവരെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു നൽകുകയും ചെയ്തിരുന്നു. വിദേശ കറൻസി കടത്ത് അതീവ ഗൗരവമുള്ളതാണെന്നും. കൂടുതൽ ഉന്നതർ ഉൾപ്പെട്ടതായി സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights Gold smuggling case; The court will give its verdict today on the custody application of M Sivasankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here