Advertisement

കെഎസ്എഫ്ഇ റെയ്ഡ്; മുഖ്യമന്ത്രി പറഞ്ഞതാണ് ശരി; തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരന്‍

December 1, 2020
Google News 1 minute Read
Complaints against G Sudhakaran flowed before CPI (M) two-member commission

കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്നും ജി സുധാകരന്‍. കെഎസ്എഫ്ഇയ്ക്ക് യാതൊന്നും സംഭവിക്കില്ലെന്നും വെളിച്ചപ്പാടുകളില്‍ വിശ്വാസമില്ലെന്നും മന്ത്രി പറഞ്ഞു. ലൈം ലൈറ്റില്‍ നില്‍ക്കാന്‍ കുറേ ആളുകള്‍ ഇറങ്ങിയിരിക്കുന്നു. സരിത ഇപ്പോള്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. തങ്ങള്‍ ആരെയും പറ്റിച്ചിട്ടില്ല. ഭരണഘടനയില്‍ ആരെയും വിരട്ടാന്‍ അവകാശമില്ല. എല്ലാ പാര്‍ട്ടികളും സംശുദ്ധമാണെന്ന് അഭിപ്രായമില്ലെന്നും ജി സുധാകരന്‍.

Read Also : സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിനു കാരണം വാള്‍ ഫാനിലെ തകരാറെന്ന് മന്ത്രി ജി. സുധാകരന്‍

ഇത്തരം അന്വേഷണങ്ങള്‍ എല്ലാ വകുപ്പിലുമുണ്ടെന്നും സാധാരണമാണെന്നും തന്റെ വകുപ്പിലും നടന്നുവെന്നും മന്ത്രി. മന്ത്രിമാരെ അത് ബാധിക്കില്ല.കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്നു എന്ന് കരുതി വിജിലൻസിനെ പിരിച്ച് വിടണോയെന്നും ജി സുധാകരൻ ചോദിച്ചു. കെഎസ്എഫ്ഇയിലെ പരിശോധന പ്രതിപക്ഷത്തിന് ആയുധമായെന്ന മന്ത്രി തോമസ് ഐസക്കിൻ്റെ വാദത്തെയും മന്ത്രി ജി സുധാകരൻ തളളി

ഒടിഞ്ഞ വില്ലാണ് പ്രതിപക്ഷത്തിന്റെത് എന്നും ചില വിജിലന്‍സ് അന്വേഷണത്തിന് താന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി സുധാകരന്‍ പാലാരിവട്ടം അഴിമതിക്കേസില്‍ അന്വേഷണം വിജിലന്‍സ്, മദ്രാസ് ഐഐടി, ട്രാഫിക് പൊലീസ് എന്നിവര്‍ക്ക് നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷിച്ചാലേ ശരിയാകൂവെന്നും മന്ത്രി.

പ്രശ്‌നമുണ്ടെങ്കില്‍ നേരെ മന്ത്രിയുടെ കൈയില്‍ റിപ്പോര്‍ട്ട് വരുമെന്നും ജി സുധാകരന്‍. ടി കെ ദിവാകരന്‍ ധനകാര്യമന്ത്രിയായ കാലത്ത് പിഡബ്ല്യുഡിയുടെ പ്രവര്‍ത്തനം പരിശോധിപ്പിച്ചത് തമിഴ്‌നാട്ടിലെ ചീഫ് എഞ്ചിനീയറാണ്. സ്വകാര്യ മേഖല കമ്പനികള്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും മന്ത്രി.

Story Highlights g sudhakaran, ksfe, vigilance raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here