തദ്ദേശ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ വോട്ടര്‍ പട്ടിക; രണ്ടാം ദിവസം ഉള്‍പ്പെടുത്തിയത് 5351 പേരെ

തദ്ദേശ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ രണ്ടാം ദിവസം 5351 പേരെ കൂടി ഉള്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താനായി തയാറാക്കുന്നതാണ് സ്‌പെഷ്യല്‍ വോട്ടര്‍ പട്ടിക. ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ കണക്കാണിത്. ഓരോ ജില്ലയിലേയും ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ നല്‍കുന്ന കൊവിഡ് ബാധിതരുടെയും ക്വാറന്റീനിലുള്ളവരുടെയും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ നിന്നാണ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ പട്ടിക തയാറാക്കുന്നത്. നവംബര്‍ 29ന് പുറത്തുവിട്ട സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ 24,621 പേര്‍ ഉള്‍പ്പെട്ടിരുന്നു.
Story Highlights – Local Election Special Voter List; The second day included 5351 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here