അമേരിക്കയിൽ നിന്ന് മുങ്ങി, റൊമാനിയയിൽ പൊങ്ങി; നിഗൂഢമായ ലോഹത്തൂൺ പരിഭ്രാന്തി സൃഷ്ടിക്കുന്നു

monolith found Romania Utah

ശാസ്ത്ര ലോകത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നിഗൂഢമായ ലോഹത്തൂൺ. അമേരിക്കയിലെ യൂടായിൽ കണ്ടത്തിയതിനു സമാനമായ ലോഹത്തൂൺ ഇപ്പോൾ റൊമാനിയയിലും കണ്ടെത്തിയിരിക്കുകയാണ്. യൂടായിലെ തൂൺ അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരിക്കുന്നത്.

തിരിച്ചറിയാൻ കഴിയാത്ത ചിലർ ഒറ്റത്തൂൺ യൂടായിൽ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവർ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ടാണ് യൂടായിലെ ലോഹത്തൂൺ അപ്രത്യക്ഷമായത്. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചവർ ഇത് കണ്ടിരുന്നു. എന്നാൽ, ശനിയാഴ്ച ഇത് കാണാതായി. തൂൺ നിന്ന സ്ഥലത്ത് ത്രികോണാകൃതിയിൽ ഒരു കുഴിയും കണ്ടെത്തി ഇതിനു പിന്നാലെയാണ് കടലിനക്കരെ ഏതാണ്ട് 6000 മൈൽ അകലെ തൂൺ കണ്ടത്തിയത്.

Read Also : വിജനമേഖലയിൽ ലോഹം കൊണ്ടുള്ള ഒറ്റത്തൂൺ; നിഗൂഢത

ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിർമ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഏത് ലോഹമാണ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.

Story Highlights Mysterious monolith found in Romania – days after a similar one vanished in Utah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top