വിജനമേഖലയിൽ ലോഹം കൊണ്ടുള്ള ഒറ്റത്തൂൺ; നിഗൂഢത

Monolith Metal Found Utah

വിജനമായ പ്രദേശത്ത് ലോഹം കൊണ്ടുള്ള ഒറ്റത്തൂൺ കണ്ടെത്തി. ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുന്നത്. ലോഹം കൊണ്ട് നിർമ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഏത് ലോഹമാണ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

അമേരിക്കയിലെ യൂടായിലാണ് ഇത് കണ്ടെത്തിയത്. യൂടാ ഹൈവേ പട്രോൾ യൂണിറ്റ് ഒറ്റത്തൂണിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടു. “എൻ്റെ പറക്കൽ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വിചിത്രമായ കാഴ്ചയാണ് ഇത്. ഒപ്പമുണ്ടായിരുന്ന ജീവശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഇത് കണ്ടെത്തിയത്.”- ഹെലികോപ്റ്റർ ഡ്രൈവർ ബ്രെറ്റ് ഹച്ചിംഗ്സ് പറഞ്ഞു.

Story Highlights A Monolith Made Of Metal Found By A Team Of Biologists In Utah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top