മഹാരാഷ്ട്രയില്‍ 4930 പേര്‍ക്ക് കൂടി കൊവിഡ്; 95 മരണം

മഹാരാഷ്ട്രയില്‍ ഇന്ന് 4930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,28,826 ആയി. ഇന്ന് 95 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 47,246 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 6290 പേര്‍ രോഗമുക്തരായി. 16,91,412 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 89,098 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
തമിഴ്‌നാട്ടില്‍ 1,404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്ത് കൊവിഡ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 7,83,319 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചത്. 11,722 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 10,980 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
Story Highlights – covid 19 maharashtra updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here