​ഗണേഷ് കുമാർ എംഎൽഎയുടെ വസതിയിൽ പൊലീസ് റെയ്ഡ്

​ഗണേഷ് കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിൽ പൊലീസ് റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഗണേഷ് കുമാറിന്റെ മുൻ ഒാഫിസ് സെക്രട്ടറി ബി. പ്രദീപ്കുമാറിന്റെ വസതിയിലും പൊലീസ് റെയ്ഡ് നടക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാർ പ്രതിയാണ്. കഴിഞ്ഞ ദിവസം പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒാഫിസ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രദീപ് കുമാറിനെ പുറത്താക്കി ​ഗണേഷ് കുമാർ നടപടി സ്വീകരിച്ചിരുന്നു. പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കിട്ടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top