ഒന്നാം വാര്‍ഷികത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായം എത്തിച്ച് റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ്

ഒന്നാം വാര്‍ഷികത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായം എത്തിച്ച് ബൈക്ക് റൈഡേഴ്‌സ് കൂട്ടായ്മയായ റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയും കേരളത്തിന്റെ പുറത്തുമായി വ്യാപിച്ച് കിടക്കുന്ന സഞ്ചാരികളുടെ കൂട്ടായ്മയാണ് റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ് (ആര്‍എസ്ബി).
ആര്‍എസ്ബി കൂട്ടായ്മയ്ക്ക് ഒരു വയസ് തികയുന്നതിനോട് അനുബന്ധിച്ച് നവംബര്‍ മാസത്തില്‍ യാത്രയ്ക്കായി മാറ്റിവച്ചിരുന്ന തുക സ്വരിക്കൂട്ടിയാണ് കാന്‍സര്‍ രോഗികള്‍ക്ക് സഹായം എത്തിച്ചത്. ഒരു ലക്ഷം രൂപയാണ് അവര്‍ കാന്‍സര്‍ രോഗികള്‍ക്കായി ആര്‍സിസിയിലേക്ക് ഇവര്‍ നല്‍കിയത്.
കേരളത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശത്തിന്റെ ഭാഗമായിട്ടായിരുന്നു തുക കൈമാറിയതെന്ന് ക്ലബ് ഫൗണ്ടര്‍ ആയ അരാഫത്ത് വെഞ്ചേമ്പ്, ഷെജി, രോഹിന്‍, കൃഷ്ണപ്രസാദ് എന്നിവര്‍ അറിയിച്ചു.
കൊറോണയെ തുടര്‍ന്ന് രാജ്യമെങ്ങും ലോക്ക്ഡൗണിലായതോടെ യാത്രകള്‍ക്കായി സ്വരുക്കൂട്ടിയ തുക ദുരിതത്തിലായവര്‍ക്ക് സഹായമൊരുക്കുന്നതിന് കൈമാറുകയും ചെയ്തിരുന്നു ഇവര്‍. 14 ജില്ലകളിലും റൈഡേഴ്സ് ക്ലബ്ബുള്ള ആര്‍എസ്ബി അതത് ജില്ലാ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് സഹായങ്ങള്‍ എത്തിച്ചിരുന്നത്.
Read Also : ബൈക്ക് ട്രിപ്പുകള്‍ മാത്രമല്ല; ദുരിതത്തിലായവരെ സഹായിക്കാനും മുന്‍പിലുണ്ട് റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ്
കൊവിഡ് ഭീതിയില്‍ ആളുകള്‍ രക്തദാനത്തിന് തയാറാകാതിരുന്ന സാഹചര്യത്തിലും ആര്‍എസ്ബിയിലെ റൈഡര്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. എല്ലാ ജില്ലകളിലെയും ബ്ലഡ് ബാങ്കുകളിലേക്ക് ഇവര്‍ രക്തദാനം നടത്തി.
5000 ത്തോളം മെമ്പര്‍മാരാണ് ക്ലബ്ബിനുള്ളത്. ലോക്ക്ഡൗണ്‍ വരുന്നതിന് മുന്‍പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓരോ മാസവും യാത്രകളും മീറ്റ്അപ്പുകളും നടത്തിയിരുന്നു. നിലവില്‍ യാത്രകള്‍ ഒഴിവാക്കി അതിന് പകരമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
Story Highlights – Riders’ Sleet Boys bring help to cancer patients