ബൈക്ക് ട്രിപ്പുകള്‍ മാത്രമല്ല; ദുരിതത്തിലായവരെ സഹായിക്കാനും മുന്‍പിലുണ്ട് റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ്

‘ ബൈക്ക് റൈഡര്‍മാര്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പലരും പറയും ഇവര്‍ക്ക് ഇത് എന്തിന്റെ ആവശ്യമാണ്. ആ പൈസയുണ്ടെങ്കില്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന്.’ ബൈക്ക് റൈഡേഴ്‌സിന്റെ കൂട്ടായ്മയായ റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ് ക്ലബ്ബിന്റെ അഡ്മിന്‍ അരാഫത്ത് വെഞ്ചേമ്പ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ട്വന്റിഫോറിനോട് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്.

യാത്രകള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ് റൈഡേഴ്‌സ് സ്ലീറ്റ് ബോയ്‌സ്. കൊറോണയെ തുടര്‍ന്ന് രാജ്യമെങ്ങും ലോക്ക്ഡൗണിലായതോടെ യാത്രകള്‍ക്കായി സ്വരുക്കൂട്ടിയ തുക ദുരിതത്തിലായവര്‍ക്ക് സഹായമൊരുക്കുന്നതിന് ഉപയോഗിക്കുകയാണ് ഇവര്‍.

കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് സാധനങ്ങള്‍ ആവശ്യമുണ്ടെന്നുള്ള ജില്ലാ ഭരണകൂടങ്ങളുടെ അറിയിപ്പ് ലഭിക്കുന്നതോടെ ഇവര്‍ പ്രവര്‍ത്തനം തുടങ്ങും. തങ്ങളാലാവും വിധം പണം സ്വരുക്കൂട്ടി ആവശ്യ സാധനങ്ങള്‍ വാങ്ങിച്ച് കൊവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കും. എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ ഇവര്‍ സഹായം എത്തിച്ചുകഴിഞ്ഞു. മലപ്പുറത്തുനിന്നാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ആര്‍എസ്ബി ദുരിതബാധിത മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു.
14 ജില്ലകളിലും റൈഡേഴ്‌സ് ക്ലബ്ബുള്ള ആര്‍എസ്ബി അതത് ജില്ലാ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നത്. കൊവിഡ് ഭീതിയില്‍ ആളുകള്‍ രക്തദാനത്തിന് തയാറാകാതിരുന്ന സാഹചര്യത്തിലും ആര്‍എസ്ബിയിലെ റൈഡര്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. എല്ലാ ജില്ലകളിലെയും ബ്ലഡ് ബാങ്കുകളിലേക്ക് ഇവര്‍ രക്തദാനം നടത്തി.

5000 ത്തോളം മെമ്പര്‍മാരാണ് ക്ലബ്ബിനുള്ളത്. ലോക്ക്ഡൗണ്‍ വരുന്നതിന് മുന്‍പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓരോ മാസവും യാത്രകളും മീറ്റ്അപ്പുകളും നടത്തിയിരുന്നു. നിലവില്‍ യാത്രകള്‍ ഒഴിവാക്കി അതിന് പകരമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അരാഫത്ത് വെഞ്ചേമ്പ്, റോഹിന്‍, ഷെജി, കൃഷ്ണപ്രസാദ് എന്നിവരാണ് ആര്‍എസ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.









Story Highlights – Riders Sleet Boys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here