എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി. ജൂലൈ 27 നും 31 നും സ്വപ്‌നാ സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്, എം. ശിവശങ്കര്‍ എന്നിവര്‍ കസ്റ്റംസിന് നല്‍കി മൊഴിയുടെ പൂര്‍ണരൂപം ട്വന്റിഫോറിന് ലഭിച്ചു.
സ്വപ്‌നാ സുരേഷ് പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്‌നാ സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ഡ് കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്. താനും സരിത്തുമായുള്ള ബന്ധങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള തന്റെ ബിസിനസുകളെക്കുറിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്‌നയുടെ വീട് പണിയുടെ സമയത്ത് സന്ദീപും, സരിത്തും എം. ശിവശങ്കറും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
Story Highlights – Shiva Shankar, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here