Advertisement

ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം; കർഷക പ്രക്ഷോഭത്തെ പിന്തുണച്ച കാനഡ പ്രധാനമന്ത്രിക്കെതിരെ ശിവസേന

December 1, 2020
Google News 1 minute Read

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് ശിവസേന. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ശിവസേനയിലെ മുതിർന്ന നേതാവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. മറ്റു രാജ്യങ്ങൾ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് തങ്ങൾ പുലർത്തുന്ന മര്യാദകളെ ബഹുമാനിക്കാൻ ശ്രദ്ധിക്കണമെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്കയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ചയാണ് രംഗത്തെത്തിയത്. കൃഷിക്കാരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചർച്ചകളിൽ വിശ്വസിക്കുന്നവരാണ് തങ്ങൾ. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിതെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. കാർഷിക നിയമവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സർക്കാരിനെതിരേ കർഷകരെ പിന്തുണച്ച് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ജസ്റ്റിൻ ട്രൂഡോ.

Story Highlights Shivasena, Canada prime minister, justin trudeau

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here