Advertisement

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യുജെ

December 1, 2020
Google News 1 minute Read
siddique kappan

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്യുജെ). പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദീഖ് കാപ്പന് യാതൊരു ബന്ധവുമില്ല. തെറ്റിദ്ധാരണ ജനകമാണ് യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്നും കെയുഡബ്ലുജെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹത്‌റാസ് കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ അടക്കം നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് ഒക്ടോബര്‍ ആദ്യ ആഴ്ച കസ്റ്റഡിയില്‍ എടുക്കുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുര്‍ റഹ്മാന്‍, ജാമിഅ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ, രാജ്യദ്രോഹം അടക്കമുളള വകുപ്പുകള്‍ യുപി പൊലീസ് ചുമത്തിയിരുന്നു.

Story Highlights siddique kappan, kuwj, utharpardesh police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here