‘രാവിലെ തലചുറ്റലുണ്ടായിരുന്നു; കളിക്കാൻ കഴിയുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല’; തുടർച്ചയായ രണ്ടാം സെഞ്ചുറിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത്

Steve Smith morning India

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ കളിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. മത്സരത്തിൻ്റെ അന്ന് രാവിലെ കടുത്ത തലചുറ്റൽ ഉണ്ടായിരുന്നു എന്നും കളിക്കാൻ കഴിയുമോ എന്ന് താൻ പോലും സംശയിച്ചിരുന്നു എന്നും സ്മിത്ത് പറഞ്ഞു. 64 പന്തുകളിൽ നിന്ന് 104 റൺസെടുത്ത സ്മിത്ത് ആണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയത്.

“ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. എനിക്ക് രാവിലെ കടുത്ത തലചുറ്റലുണ്ടായിരുന്നു. വലിയ ബുദ്ധിമുട്ടായിരുന്നു അത്. ടീം ഡോക്ടർ ലേ ​ഗോൾഡിങ് ആണ് ഈ പ്രശ്നത്തിനു പരിഹാരം കണ്ടത്. ചെവിയുടെ പ്രശ്നം മൂലമാണ് തലചുറ്റൽ ഉണ്ടായത്. 6 തവണ ഹെഡ് മൂവ്മെൻ്റുകൾ ചെയ്യിപ്പിച്ചാണ് എന്നെ ഡോക്ടർ സുഖപ്പെടുത്തിയത്.”- സ്മിത്ത് പറഞ്ഞു.

Read Also : ‘ബിസിസിഐയെ പേടിച്ച് മത്സരക്രമം മാറ്റി’; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ചാനൽ സെവൻ കോടതിയിൽ

രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ആതിഥേയർ സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി വിരാട് കോലി 89 റൺസെടുത്ത് ടോപ്പ് സ്കോററായി. ലോകേഷ് രാഹുൽ 76 റൺസെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 389 റൺസെടുത്തത്. സ്മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി ടോപ്പ് സ്കോററായപ്പോൾ വാർണർ, ഫിഞ്ച്, ലെബുഷെയ്ൻ, മാക്സ്‌വൽ എന്നിവർ ഫിഫ്റ്റി നേടി.

Story Highlights Steve Smith had this strange problem on morning of 2nd ODI against India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top