പ്രതിപക്ഷ നേതാവിനും വി ഡി സതീശന്‍ എംഎല്‍എയ്ക്കും എതിരെ വിജിലന്‍സ് അന്വേഷണം; അനുമതി നല്‍കല്‍ സ്പീക്കറുടെ പരിഗണനയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്ന കാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ പരിഗണനയില്‍. സിഎജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി നിയമസഭയുടെ അവകാശ സമിതിക്ക് വിട്ടേക്കും. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയെന്നാണ് പരാതി.
Read Also : ബാര്‍ കോഴ കേസ്; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍
ബാര്‍ ലൈസന്‍സ് ഫീ കുറയ്ക്കാന്‍ ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണ് രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം.
പറവൂരിലെ പുനര്‍ജനി പദ്ധതിക്ക് വിദേശ സഹായം സ്വീകരിച്ചതിനാണ് വി ഡി സതീശനെതിരെ അന്വേഷണം. അതിനിടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് തോമസ് ഐസക്കിനെതിരെ നടപടി ആവശ്യപ്പെട്ട് വി ഡി സതീശന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
Story Highlights – vd satheeshan, ramesh chennithala, vigilance probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here