ബാര്‍ കോഴ കേസ്; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

Bar bribery case: A Vijayaraghavan responds to Ramesh Chennithala

ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ആരോപണങ്ങള്‍ ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല. ചെന്നിത്തലക്ക് പണം നല്‍കിയ ബിസിനസുകാരനാണ് ആരോപണം ഉന്നയിച്ചതെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. പുതിയ ആരോപണങ്ങളാണ് പുറത്ത് വന്നത്. മുന്നില്‍ വന്നകാര്യങ്ങളില്‍ നിലപാട് എടുക്കുക മാത്രമാണ് ഇടതുപക്ഷം ചെയ്തതെന്നും വിജയരാഘവന്‍ പറഞ്ഞു.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണം ചര്‍ച്ച ചെയ്യുമെന്നും എ. വിജയരാഘവന്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. കേരളത്തില്‍ നന്നായി നടക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ എന്നും വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights Bar bribery case: A Vijayaraghavan responds to Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top