വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം.
1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എല്‍.വി 3 പ്രോജക്ടിന്റെ വികാസത്തില്‍ പങ്കാളിയായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഐഎസ്ആര്‍ഒയുടെ നിരവധി അഭിമാന പദ്ധതികളില്‍ തലവനായി പ്രവര്‍ത്തിച്ച എസ്.രാമകൃഷ്ണന്‍ 2013ലാണ് വി.എസ്.എസ്.സി. ഡയറക്ടറാകുന്നത്. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
Story Highlights – vssc former director s ramkrishnan passed away
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News