‘ഡല്‍ഹി ചലോ’ പ്രക്ഷോഭം; കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് ഡല്‍ഹി പൊലീസ്

delhi chalo protest

കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് പൊലീസ്. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്.

Read Also : ഡല്‍ഹി ചലോ മാര്‍ച്ച്; അറസ്റ്റ് നീക്കവുമായി പൊലീസ്

ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു.

അതേസമയം കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭ സ്ഥലത്താണ് ചര്‍ച്ച. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Story Highlights delhi chalo protest, delhi police, farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top