Advertisement

പെരിയ ഇരട്ടക്കൊലപാതകം; ക്രൈംബ്രാഞ്ച് കേസ് ഫയല്‍ സിബിഐക്ക് കൈമാറി

December 2, 2020
Google News 2 minutes Read
eriya murder; crime branch handed over the case file to the CBI

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.

കേസില്‍ സിബിഐ അന്വേഷണം ശരിവച്ച് സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ ഏഴുതവണ കേസ് ഫയല്‍ ആവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കിയിരുന്നെങ്കിലും സുപ്രിംകോടതിയില്‍ നിയമനടപടി തുടരുന്നതായി ചൂണ്ടിക്കാട്ടി ഫയല്‍ ക്രൈം ബ്രാഞ്ച് കൈമാറിയിരുന്നില്ല.

Story Highlights periya murder; crime branch handed over the case file to the CBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here