‘ഷഹീൻബാഗ് ദാദി’ ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ച കങ്കണ റണൗട്ടിന് വക്കീൽ നോട്ടീസ്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ
‘ഷഹീൻബാഗ് ദാദി’ ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വക്കീൽ നോട്ടീസ്. ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടിസ്.

കഴിഞ്ഞ ദിവസമാണ് ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാൽ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബിൽ നിന്നുള്ള അഭിഭാഷകനാണ് വക്കീൽ നോട്ടിസ് അയച്ചത്.
കങ്കണ സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് നോട്ടിസിൽ പറയുന്നു.

നേരത്തേ കർഷക സമരം സന്ദർശിക്കാനെത്തിയ ദാദിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹി-ഹരിയാന അതിർത്തിയായ സിൻഘുവിൽവച്ചാണ് അവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകർഷിച്ച ആളാണ് ബിൽകീസ് ബാനു. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിതകളുടെ പട്ടികയിലും അവർ ഇടംപിടിച്ചിരുന്നു.

Story Highlights Kangana Ranaut gets legal notice for ‘misidentifying’ Shaheen Bagh activist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top