കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു

kannur udf candidate passes away

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. തില്ലങ്കേരി ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ജോർജ് കുട്ടി ഇരുമ്പുകുഴിയാണ് അന്തരിച്ചത്. അറുപത്തി രണ്ട് വയസായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് ജോർജ് കുട്ടി ഇരുമ്പുകുഴി.

Story Highlights kannur udf candidate passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top