Advertisement

ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു

December 2, 2020
1 minute Read
nikhila vimal father passes away

ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് എൻ എസ് എസ് ശമശാനത്തിൽ നടക്കും.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം).

Story Highlights nikhila vimal father passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top