രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. ഇരുപത്തിനാല് മണിക്കുറിനിടെ നാല്‍പതിനായിരത്തിന് താഴെയാണ് സംസ്ഥാനങ്ങളില്‍ ആകെ രേഖപ്പെടുത്തിയ കേസുകള്‍. അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിന് അടുത്തെത്തി.

കൊവിഡ് കേസുകളില്‍ ഒക്ടോബര്‍ മാസത്തെക്കാള്‍ 32 ശതമാനം കുറവ് നവംബറില്‍ ഉണ്ടായി. രോഗമുക്തി നിരക്ക് 94 ശതമാനത്തിന് അടുത്തെത്തി. മൂന്നാംഘട്ട രോഗ വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ ആശങ്ക ഒഴിയുകയാണ്. പുതുതായി 4006 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 86 മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിന കേസുകള്‍ കൂടുന്ന പഞ്ചാബിലും രാജസ്ഥാനിലും ഇന്നലെ അര്‍ധരാത്രി മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. പഞ്ചാബില്‍ മാസ്‌ക്ക് ധരിക്കാതിരുന്നാലുള്ള പിഴ 500 നിന്നും 1000 രൂപയായി വര്‍ധിപ്പിച്ചു.

Story Highlights number of covid cases is decreasing in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top