വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്പീക്കര്‍

എം.എല്‍.എമാരായ വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഫയൽ സ്പീക്കർ തിരിച്ചയച്ചു.

അഴിമതി നിരോധനനിയമം പ്രതികാരത്തിന്റെ വഴിയിലേക്കു പോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു. ആരോപണം ഉയർന്നിരിക്കുന്ന കാര്യങ്ങൾ എം.എല്‍.എമാരുടെ ചുമതലകളുടെ ഭാഗമാണോയെന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രളയ ദുരിതാശ്വാസ പദ്ധതിയായ പുനര്‍ജനി പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് സതീശനെതിരെയുള്ള ആരോപണം. പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്നാണ് അന്‍വര്‍ സാദത്തിനെതിരെ ഉയർന്ന ആരോപണം.

Story Highlights V D Satheesan, Anwer sadath, P Sreeramakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top