വൈറൽ വൈബിങ് ക്യാറ്റ്; മീം ചരിതം

കഴിഞ്ഞ കുറച്ച് കാലമായി സമൂഹമാധ്യമങ്ങൾ ഭരിക്കുന്നത് ഒരു പൂച്ചയാണ്. ഒരു സംഗീതജ്ഞൻ്റെ പാട്ടിനനുസരിച്ച് തലയാട്ടി അത് ആസ്വദിക്കുന്ന പൂച്ചയുടെ ചെറുവിഡിയോ മീമുകളുടെ രൂപത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ മീമിൻ്റെ തുടക്കവും ഇത് എങ്ങനെ പ്രചരിക്കപ്പെട്ടു എന്നതും വളരെ കൗതുകകരമായ ഒന്നാണ്.
രണ്ട് വിഡിയോകൾ ഒരുമിച്ച് ചേർത്തതാണ് ഈ മീം. ഫിന്നിഷ് ഭാഷയിലുള്ള ഈവാൻ പോൽക്ക എന്ന പാട്ടാണ് ബിലാൽ ഗോറെഗാൻ എന്ന സംഗീതജ്ഞൻ പാടുന്നത്. ദാർബുക എന്ന സംഗീതോപകരണം വായിച്ചാണ് പാട്ട്. രണ്ട് വർഷം മുൻപ് അപ്ലോഡ് ചെയ്ത ഈ വിഡിയോ ഒരുപാടൊന്നും പ്രചരിച്ചില്ല. പിന്നീട് ഈ വർഷം ഒക്ടോബർ 18ന് ട്വിറ്ററിൽ ഒരാൾ പൂച്ചയുടെ ‘വൈബിംഗ്’ ഈ വിഡിയോയിൽ എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഈ വിഡിയോ പ്രചരിച്ചത്.
പൂച്ചയുടെ വിഡിയോ ഈ വർഷം ഏപ്രിൽ 20ന് ടിക്ക്ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ജൊനാസ് ബ്ലൂവിൻ്റെ ‘ഐ വാണ ഡാൻസ്’ എന്ന പാട്ടിനനുസരിച്ച് തല ചലിപ്പിക്കുന്ന പൂച്ചയയാണ് ആ വിഡിയോയിൽ ഉണ്ടായിരുന്നത്. ഈ വിഡിയോ നിർമിച്ച് പോസ്റ്റ് ചെയ്ത മിക്ക് ലാഗിയുടെ സുഹൃത്താണ് വൈറൽ പൂച്ചയുടെ ഉടമ. മിനറ്റ് എന്നാണ് അവളുടെ പേര്. മകന് പൂച്ച അലർജി ആയതിനാൽ അടുത്തിടെ ഉടമസ്ഥൻ പൂച്ചയെ മറ്റാർക്കോ കൈമാറിയിരുന്നു.
Story Highlights – vibing cat meme origin and history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here