Advertisement

ചെലവു ചുരുക്കാനുള്ള ധനവകുപ്പിന്റെ നിര്‍ദേശത്തിന് വിലകല്‍പ്പിച്ചില്ല; വിജിലന്‍സിന് 13 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി

December 2, 2020
Google News 1 minute Read

കൊവിഡ് കാലത്ത് ചെലവ് ചുരുക്കാനുള്ള ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ ആഭ്യന്തരവകുപ്പ്. ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ലെന്ന് ധനവകുപ്പ് ഉത്തരവിറക്കി ഒരാഴ്ച പിന്നിടുന്നതിന് മുന്നേ വിജിലന്‍സിന് 13 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 71 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ധനവകുപ്പിന്റെ ഉത്തരവിലാണ് കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ചെലവ് ചുരുക്കന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ സമിതികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഈ ഉത്തരവ് ധനവകുപ്പ് പുറത്തിറക്കിയത്. പലവിധ നിര്‍ദേശങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വകുപ്പുകള്‍ക്കും ഒരുവര്‍ഷത്തേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതിയില്ലെന്നും ഈ ഉത്തരവ് പറയുന്നു.

ഇതിനിടെയാണ് വിജിലന്‍സിന് പുതിയ പതിമൂന്ന് വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 71 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തന്നെയാണ് സംസ്ഥാനത്ത് അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നത്. ഇതേസര്‍ക്കാര്‍ തന്നെ പ്രതിസന്ധി മറികടക്കുന്നതിന് വഴികളും നിര്‍ദേശിക്കുന്നു. ആ നിര്‍ദേശങ്ങള്‍ അതേസര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയും ചെയ്യുന്നുവെന്നതാണ് ഏറെ കൗതുകം.

Story Highlights Vigilance allowed to buy 13 new vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here