റഷ്യയിൽ കൊവിഡ് വാക്‌സിൻ വിതരണം അടുത്തയാഴ്ച ആരംഭിക്കും

All Citizens Will Get Free Covid Vaccine

റഷ്യയിൽ കൊവിഡ് വാക്സിൻ വിതരണം വൻതോതിൽ തുടക്കം കുറിക്കാൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ. ഇതിന്റെ ഭാഗമായി സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ രാജ്യത്ത് നിർമിച്ചു കഴിഞ്ഞതായും പുട്ടിൻ വ്യക്തമാക്കി.

വാക്സിൻ വിതരണം അടുത്തയാഴ്ചയോടെ ആരംഭിക്കാനാണ് പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഡോക്ടർമാർക്കും അധ്യാപകർക്കുമാവും വാക്സിൻ നൽകുക. സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നതായി റഷ്യ മുൻപ് അവകാശപ്പെട്ടിരുന്നു. റഷ്യൻ പൗരന്മാർക്ക് സൗജന്യമായാവും വാക്സിൻ നൽകുകയെന്ന് എൻഡിടിവി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

മാത്രമല്ല, സ്പുട്നിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ അനുമതിയോടെ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

Story Highlights Distribution of the covid vaccine in Russia will begin next week

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top