കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും, രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്നും ആസാദ് ആവശ്യപ്പെട്ടു. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിലെത്തിയാണ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്.

Story Highlights Bhim Army leader Chandrasekhar Azad supports farmers’ strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top