ബുറേവി ചുഴലിക്കാറ്റ് : കെഎസ്ഇബിയുടെ മുഴുവന്‍സമയ കണ്‍ട്രോള്‍ റൂം

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി കെഎസ്ഇബിയുടെ കണ്‍ട്രോള്‍റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. ചുഴലിക്കാറ്റും കനത്തമഴയും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മരങ്ങള്‍ വീണ് പോസ്റ്റുകള്‍ ഒടിയുകയോ കമ്പികള്‍ പൊട്ടുകയോ മരച്ചില്ലകള്‍ തട്ടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 1912 എന്ന നമ്പറിലോ, 9496010101 എന്ന നമ്പറിലോ അറിയിക്കണം.
വൈദ്യുതിലൈനുകള്‍ക്ക് സമീപത്തോ ടവറുകള്‍ക്ക് അരികിലോ നില്‍ക്കരുത്. പൊട്ടിവീണ വൈദ്യുതികമ്പികള്‍ സ്പര്‍ശിക്കരുത്. അതില്‍നിന്നും സുരക്ഷിതമായ അകലം പാലിക്കയും വേണം. എര്‍ത്ത് വയറില്‍ സ്പര്‍ശിക്കരുത്. വൈദ്യുതിവിതരണം തടസപ്പെട്ടാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുവാനായി കെഎസ്ഇബി നടപടി സ്വീകരിച്ചിട്ടുണ്ട്.
Story Highlights – Burevi : KSEB’s full time control room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here