ബുറേവി എത്തുക പൊന്മുടി വഴി; അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ പ്രവേശിച്ചതിന് ശേഷം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യത. നിലവിലെ സഞ്ചാര പാത പ്രകാരം നാളെ വൈകുന്നേരത്തോടെ പൊന്മുടി വഴിയാകും ബുറേവി കേരളത്തിലേക്കെത്തുക. വര്‍ക്കലയ്ക്കും പരവൂരിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചേക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ പരമാവധി 60 കിമി വരെയാകാം.
അതേസമയം, സംസ്ഥാനം അതീവ ജാഗ്രത തുടരുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ആരംഭിച്ചു. പൊന്മുടിയില് നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ബുറേവി ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്നാട് തീരം തൊട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിവരമനുസരിച്ച് മാന്നാറില്‍ നിന്ന് 30 കിമി, പാമ്പനില്‍ നിന്ന് 110 കിമി, കന്യാകുമാരിയില്‍ നിന്ന് 310 കിമി അകലെയുമാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
Story Highlights – Burevi; potential for Extreme low pressure
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!