കെപിസിസി മുൻ ജനറൽ സെക്രട്ടറി സിആർ ജയപ്രകാശ് അന്തരിച്ചു

congress cr jayaprakash dies

കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിആർ ജയപ്രകാശ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു.

ആലപ്പുഴ ഡിസിസി, പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കായംകുളം മുനിസിപ്പൽ ചെയർമാൻ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ കായംകുളം, അരൂർ, മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും ഇദ്ദേഹം മൽസരിച്ചിട്ടുണ്ട്.

മൃതദേഹം കായംകുളത്തെ വസതിയിൽ എത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് 4 മണിക്ക് ശേഷമാകും സംസ്കാര ചടങ്ങുകൾ.

Story Highlights congress leader cr jayaprakash dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top