Advertisement

അടുത്ത വർഷം മെസിയുമൊത്ത് കളിക്കണമെന്നാണ് ആഗ്രഹം: നെയ്മർ

December 3, 2020
Google News 2 minutes Read
want play messi neymar

സൂപ്പർ താരം ലയണൽ മെസിയുമൊത്ത് വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്ന് ബ്രസീൽ താരം നെയ്മർ. അടുത്ത വർഷം ഇതെന്തായാലും നടക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മെസിയോടൊപ്പം ബാഴ്സലോണയിൽ കളിച്ചിരുന്ന നെയ്മർ ഇപ്പോൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനു ശേഷം ഇ എസ് പി എന്നിനോടാണ് താരം മനസ്സു തുറന്നത്.

“വീണ്ടും മെസ്സിയുമൊത്ത് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കളത്തിൽ നിൽക്കാനാണ് എനിക്ക് ഇഷ്ടം. അടുത്ത വർഷം എന്തായാലും അത് ചെയ്യേണ്ടതുണ്ട്.”- നെയ്മർ പറഞ്ഞു.

28കാരനായ നെയ്മർ 2013 മുതൽ 17 വരെയാണ് ബാഴ്സലോണയിൽ കളിച്ചത്. 123 മത്സരങ്ങളിൽ നിന്ന് 68 ഗോളുകളും താരം നേടി. മെസ്സിക്കും സുവാരസിനുമൊപ്പം ബാഴ്സലോണ ആക്രമണനിരയുടെ കുന്തമുനയായിരുന്നു നെയ്മർ. പല റെക്കോർഡുകളും ഈ സഖ്യം തകർത്തിട്ടുണ്ട്. നിലവിൽ പിഎസ്ജിക്ക് വേണ്ടി 58 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ നെയ്മർ 50 ഗോളുകളാണ് നേടിയത്.

Read Also : ഒസാസുനക്കെതിരെ നേടിയ ഗോൾ മറഡോണയ്ക്ക് സമർപ്പിച്ച് ലയണൽ മെസി; വിഡിയോ

അടുത്ത സീസണു മുൻപ് മെസി ബാഴ്സലോണ വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസിഡൻ്റ് ബാർതോമ്യു രാജിവെച്ചെങ്കിലും ബാഴ്സലോണ വിടാനുള്ള താരത്തിൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സ വിട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് മെസി കൂടുമാറുക എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 വർഷത്തെ കരാറുമായാണ് സിറ്റി മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

Story Highlights i want to play with messi again says neymar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here