ഒസാസുനക്കെതിരെ നേടിയ ഗോൾ മറഡോണയ്ക്ക് സമർപ്പിച്ച് ലയണൽ മെസി; വിഡിയോ

Lionel Messi Maradona barcelona

ലാലിഗയിൽ ഒസാസുനയ്ക്കെതിരെ നേടിയ ഗോൾ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. ഗോൾ നേടിയതിനു ശേഷം അർജൻ്റൈൻ ക്ലബ് നൂവെൽ ഓൾഡ് ബോയ്സ് ക്ലബിൽ കളിച്ചുകൊണ്ടിരിക്കെ മറഡോണ ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സി പ്രദർശിപ്പിച്ചു കൊണ്ടാണ് മെസി ഇതിഹാസ താരത്തിന് ആദരവർപ്പിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

7ആം മിനിട്ടിലായിരുന്നു സംഭവം. ട്രിൻകാവോയുടെ പാസിൽ നിന്ന് ഗോൾ കണ്ടെത്തിയ താരം ബാഴ്സലോണ ജഴ്സി അഴിച്ച് ഉള്ളിൽ ധരിച്ചിരുന്ന മറഡോണയുടെ ജഴ്സി പ്രദർശിപ്പിക്കുകയായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചു. മാർട്ടിൻ ബ്രാത്‌വെയ്റ്റ്, അൻ്റോയിൻ ഗ്രീസ്മാൻ, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരാണ് ബാഴ്സലോണയുടെ മറ്റു സ്കോറർമാർ. ലാലിഗ പോയിൻ്റ് പട്ടികയിൽ ഏഴാമതാണ് ബാഴ്സ. 9 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റാണ് ബാഴ്സക്ക് ഉള്ളത്.

Read Also : മറഡോണയ്ക്ക് ആദരവർപ്പിച്ച് ഐഎസ്എൽ

ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ മരണമടഞ്ഞത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights Lionel Messi pays tribute to Diego Maradona after his goal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top