കർഷക പ്രതിഷേധം: പുരുഷന്മാർ സമരത്തിൽ; കൃഷിസ്ഥലത്തിറങ്ങി പെണ്ണുങ്ങൾ: ചിത്രങ്ങൾ കാണാം

കർഷക പ്രതിഷേധത്തിനായി പുരുഷന്മാർ എത്തിയതിനെ തുടർന്ന് കൃഷിപ്പണിക്കിറങ്ങി വീട്ടിലെ സ്ത്രീകൾ. ഉത്തർപ്രദേശിലെ മീററ്റിലുള്ള കൃഷിയിടങ്ങളിലാണ് സ്ത്രീകൾ പണിക്കിറങ്ങിയിരിക്കുന്നത്. പുരുഷന്മാർ കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയതിനെ തുടർന്ന് കൃഷി നോക്കാൻ ആളില്ലാതായതിനെ തുടർന്നാണ് ഇവർ ആ ജോലി ഏറ്റെടുത്ത്.
“വീട്ടിലെ പുരുഷൻമാരെല്ലാം സമരത്തിന് പോയി. ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾ കൃഷിസ്ഥലത്ത് ഇറങ്ങിയിരിക്കുകയാണ്”- കൃഷിസ്ഥലത്ത് ഇറങ്ങിയ സ്ത്രീകളിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കാർഷിക ബില്ലിനെതിരെ കർഷക പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ. 507 കർഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി അറിയിച്ചു. കേന്ദ്രസർക്കാർ സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സംഘടനകൾ വ്യക്തമാക്കി.
Read Also : പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ
കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി നേരിട്ട് ചർച്ച നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Story Highlights – Male Farmer Join ‘Delhi Chalo Protest, Their Female Counterparts Dose Agricultural Chores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here