വൈപ്പിനില്‍ അമ്മയും മക്കളും മരിച്ച നിലയില്‍

mother and son found dead alappuzha

കൊച്ചി വൈപ്പിന്‍ എടവനക്കാട് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം പ്രായം ഉള്ള കുഞ്ഞും മരിച്ചവരിലുണ്ട്. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് വിവരം.

മൂത്ത കുട്ടികള്‍ക്ക് നാലും മൂന്നും വയസാണ് പ്രായം. അമ്മ വിനീത (25), മക്കളായ സവിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

എടവനക്കാട് കൂട്ടിങ്ങൽച്ചിറ അണിയൽ കടപ്പുറത്തിന് സമീപത്തുള്ള വീട്ടിലാണ് യുവതിയെയും മൂന്ന് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ സനലിനെ ഭാര്യയാണ് വിനീത. വിനീതയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

നാല് പേജുള്ള ആത്മഹത്യ കുറിപ്പും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സനൽ വീട്ടിലുണ്ടായിരുന്നു. സനൽ ആണ് ആണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുന്നത്. ഇരുവരും തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

Story Highlights mother and children found dead at kochi vypin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top